marathon

കൊച്ചി: ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാരത്തോണ്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഷാഡോ ഫോക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജാണ് മാരത്തോണ്‍ നിര്‍മ്മിക്കുന്നത്. ആര്‍.ആര്‍ വിഷ്ണു ഛായാഗ്രഹണവും, ബിബിന്‍ അശോക് സംഗീതസംവിധാനവും അഖില്‍ എ.ആര്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

മാരത്തോണിന്റെ കഥ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു ഷോര്‍ട്ട് ഫിലിമാക്കിയിരുന്നു.

marathon

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ തരംഗമായിരുന്ന ഷോര്‍ട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട ഒരു പ്രൊഡ്യൂസര്‍ ഇത് ഒരു കൊച്ചു സിനിമയാക്കി മാറ്റണം എന്ന ആവശ്യവുമായി മുന്നോട്ട് വരികയാണ് ഉണ്ടായത്. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും ത്രില്ലറും കൂടി ഉള്‍പെടുത്തിയാണ് മാരത്തോണ്‍ അണിയിച്ചൊരുക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോര്‍ത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് 'മാരത്തോണ്‍'.

marathon

ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന ചോദ്യം ചിന്തയും അതില്‍ വരുന്ന അറിയപെടുന്ന അഭിനേതാക്കളെ കുറിച്ചാണ്. താരങ്ങള്‍ ഇല്ലാതെ സിനിമക്ക് ഒരു നിലനില്‍പ്പില്ല എന്നൊരു ചിന്ത പൊതുവില്‍ ഉണ്ട്. എന്നാല്‍ പുതിയ അഭിനേതാക്കളായാലും പ്രേക്ഷകര്‍ക്കിഷ്ടപെടുന്ന കഥയും അവരെ വിരസതയില്ലാതെ കാണുവാന്‍ പ്രേരിപ്പിക്കുന്ന മേക്കിംഗും ഉണ്ടെങ്കില്‍ ഏതു സിനിമയും നമ്മള്‍ പ്രതീക്ഷിക്കുന്ന റിസള്‍ട്ട് തരും. ഭാഗ്യവും നിഭാഗ്യവുമെല്ലാം പിന്നീട് വരുന്ന ഘടകങ്ങളാണ് എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ അര്‍ജുന്‍ അജിത്ത് പറയുന്നത്. പിആർഒ സുനിത സുനില്‍.