
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഗോൾ മഴയിൽ മുക്കി നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. ക്രിസ്റ്റലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലിവർപൂൾ ആതിഥേയരെ തകർത്തത്. ലിവർപൂളിനായി റോബർട്ടോ ഫിർമിനോയും മുഹമ്മദ് സലയും രണ്ട് ഗോൾ വീതം നേടിയപ്പോൾ മിനാമിനോ, മാനെ, ഹെൻഡേഴ്സൺ എന്നിവർ ഓരോ തവണ ലക്ഷ്യം കാണുകയായിരുന്നു. എവേ മത്സരങ്ങളിൽ ലിവർപൂളിന്റെ ഏറ്റവും മികച്ച ജയമാണിത്. ലിവർപൂളിന് ഏറ്റവുമധികം വിജയങ്ങൾ സമ്മാനിച്ച പരിശീലകനെന്ന റെക്കാഡ് ഈ മത്സരത്തിലൂടെ ജോർഗൻ ക്ലോപ്പും സ്വന്തമാക്കി.