
തിരുവനന്തപുരം: പാലക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയ ബി.ജെ.പി പ്രവർത്തകരെ ന്യായീകരിച്ച കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ പ്രതികരണവുമായി സന്ദീപാനന്ദഗിരി. ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട മഹാത്മാ ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്ത ദ്രോഹി ഉച്ചത്തില്‍ ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നുവെന്നും രാമമന്ത്രം കൊലവിളിക്കുള്ളതല്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. മുരളീധരനെതിരായ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹു; കേന്ദ്രമന്ത്രി മുരളീധരൻ ജീ,
കേരളത്തിൽ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും ആരും എതിരല്ല.
അങ്ങയുടെ പാർട്ടിയിലെ വിവേകിയായ ഒരുമുതിർന്ന നേതാവ് പറഞ്ഞതുപോലെ രാമമന്ത്രം മുൻസിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.
അങ്ങ് കേട്ടിട്ടുണ്ടോ സദാശിവ ബ്രഹ്മേന്ദ്രർ പാടിയത് “പിബരേ രാമ രസം”
അല്ലയോ മനുഷ്യാ രാമനാകുന്ന രസം പാനം ചെയ്യൂ എന്നാണ് പാടിയത്!
അങ്ങിനെ ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട ഒരു മനുഷ്യൻ ഉണ്ടായിരുന്നു പേര് മോഹൻ ദാസ് കരംചന്ദ് ഗാന്ധി (മോഹൻലാൽ കരംചന്ദ് അല്ല.)
അദ്ദേഹം അവസാന പ്രാണനെടുത്തുകൊണ്ട് പറഞ്ഞത് ഹേ രാമ് എന്നായിരുന്നു.
അദ്ദേഹത്തിനുനേരെ വെടിയുതിർത്ത ദ്രോഹി ഉച്ചത്തിൽ ചൊല്ലിയത് ജയ് ശ്രീരാം എന്നായിരുന്നു.
രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്ന് കേരളം ഓർമ്മിപ്പിച്ചു എന്നുമാത്രം.
പ്രവർത്തകരോടു പറയാനുള്ള ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു,
ജയ് ശ്രീ രാം എന്നെഴുതിയ ബാനറിൽ മറാത്തയിലെ ശിവജിയുടെ പടമായിരുന്നു അവർ ഉപയോഗിച്ചത്.
അതൊരു #ഡിപ്ളോമാറ്റിക്ക് ഒളിച്ചുകടത്തല്ലേ.
ആദരവോടെ ധ്വജപ്രണാമം!
സ്വാമി സന്ദീപാനന്ദ ഗിരി
ബഹു; കേന്ദ്രമന്ത്രി മുരളീധരൻ ജീ,കേരളത്തിൽ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും...
Posted by Swami Sandeepananda Giri on Saturday, 19 December 2020