pele

കാമ്പ്നൂ : ഒരു ക്ലബിന് വേണ്ടി ഏറ്രവും കൂടുതൽ ഗോൾ നേടിയ താരമെന്ന പെലെയുടെ റെക്കാഡിനൊപ്പമെത്തി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസി. ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ വലൻസിയക്കെതിരെ ഗോൾ നേടിയാണ് പെലെ ബ്രസീലിയൻ ക്ലബ് സാന്റോസിനായി നേടിയ 643 ഗോളുകൾ എന്ന റെക്കാഡിനൊപ്പം മെസിയെത്തിയത്. ഒരു പെനാൽറ്റി നഷ്‌ടപ്പെടുത്തിയ ശേഷമായിരുന്നു തകർപ്പനൊരു ഡൈവിംഗ് ഹെഡ്ഡറിലൂടെ പെലെയുടെ റെക്കാഡിനൊപ്പമെത്തിയത്. അതേസമയം മത്സരത്തിൽ ബാഴ്സയും വലൻസിയയും 2-2ന്റെ സമനിലയിൽ പിരിഞ്ഞു. 665 മത്സരങ്ങളിൽ നിന്നാണ് പെലെ 643 ഗോളുകൾ നേടിയത്. 748 മത്സരങ്ങളിൽ നിന്നാണ് മെസി 643ൽ എത്തിയത്. മെസിക്ക് 17 സീസണുകളും പെലെയ്ക്ക് 19 സീസണുകളും ഈ നേട്ടത്തിൽ എത്താൻ വേണ്ടി വന്നു.