
കൃത്യമായ കാഴ്ചയ്ക്ക് നമ്മുടെ രണ്ട് കണ്ണും പ്രവർത്തനക്ഷമമായിരിക്കണം. തിമിരം, നേത്രവൈകല്യങ്ങൾ, ഗ്ലോക്കോമ, റെറ്റിനയുടെ തകരാറുകൾ തുടങ്ങി നിരവധി രോഗങ്ങൾ കണ്ണിനെ ബാധിക്കാറുണ്ട്.ഒപ്പം പൊടി, മുറിവ് പോറൽ തുടങ്ങിയവയും കണ്ണിന് വില്ലന്മാരാണ്.കണ്ണിന്റെ സംരക്ഷണത്തിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളും കരൾ, മുട്ട, ബീഫ്, ബ്രൗൺ അരി, മുന്തിരി എന്നിവയും നല്ലതാണ്.ടോറിൻ എന്ന അമിനോ ആസിഡ് കണ്ണിന്റെ പ്രവർത്തനത്തെ മികച്ചതാക്കുന്നു. അതിനാൽ അവ കൂടുതലടങ്ങിയ കടൽ മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുടുംബത്തിൽ ആർക്കെങ്കിലും പാരമ്പര്യ നേത്രരോഗങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുക. നമ്മുടെ മരണത്തോടെ അവസാനിക്കുന്നതല്ല കണ്ണ്. നേത്രദാനത്തോടെ നമ്മുടെ കണ്ണ് വീണ്ടും ജീവിക്കും.