
മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സി 2-1ന് ഗോവയെ കീഴടക്കി. ക്രിവല്ലെരോയും റഹിം അലിയുമാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. മെൻഡോസ ഗോവയ്‌ക്കായി ഒരു തവണ ലക്ഷ്യം കണ്ടു. പോയിന്റ് ടേബിളിൽ ഗോവ ഏഴാമതും ചെന്നൈയിൻ എട്ടാമതുമാണ്.
ബ്ലാസ്റ്റേഴ്സ് ബംഗാളിനെതിരെ
ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് മത്സരം. വൈകിട്ട് 5ന് തുടങ്ങുന്ന ഒന്നാം മത്സരത്തിൽ ഹൈദരാബാദ് മുംബയ്യെ നേരിടും.