
ടിവി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ അവതാരകയാണ് പേളി മാണി. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഗർഭകാലം ആഘോഷമാക്കുകയാണ് ദമ്പതികൾ.ഇതിന്റെ ഭാഗമായി എൻ ചെല്ലക്കുട്ടിയെ എന്നു തുടങ്ങുന്ന ഒരു മ്യൂസിക് ആൽബമാണ് പേളിയും ശ്രീനിഷും റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ദൃശ്യവും ആകർഷകമായ സംഗീതവുമാണ് വീഡിയോയുടെ പ്രത്യേകത.
നേരത്തെ പേളിയുടെ ബേബി മമ്മ ഡാൻസും വൈറലായിരുന്നു. നിറവയറുമായി വീടിനകത്ത് നൃത്തം ചെയ്യുകയാണ് പേളി. ഭർത്താവ് ശ്രീനിഷ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. പേളിയുടെ എനർജിയേയും ആറ്റിറ്റ്യൂഡിനെയുമെല്ലാം ആരാധകർ പ്രശംസിച്ചിരുന്നു. തന്റെ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും എല്ലാം പേളി ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.