sobha-k-surendran

കൊച്ചി: പ്രവർത്തന രംഗത്തുനിന്ന് ശോഭാ സുരേന്ദ്രൻ മാറിനിൽക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആർഎസ്എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്.

ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം പരാതിപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തിന്റെ കാരണം വിശദമാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ നിസഹകരണത്തിലും സംഘപരിവാർ വിശദീകരണം തേടുകയുണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചത്.