kunjalikkutty

തിരുവനന്തപുരം: ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് സാധിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഫലം മോശമല്ലെന്നും, ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോയതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും, പിന്നാക്ക മുന്നാക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതോടൊപ്പം വിഭാഗീയത സൃഷ്ടിക്കാൻ ഇടതു ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അസംബ്ലിയിൽ നൂറിൽ കൂടുതൽ സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.