
ന്യൂഡൽഹി: ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. ഹരിയാനയിലെ ഗുഡ്ഗാവിൽ ബാലാജി ആശുപത്രിയിലേക്കാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. എട്ടുതവണയാണ് യുവാവിനെ വാഹനം ഇടിച്ചത്. പതിനഞ്ചോളം വാഹനങ്ങൾ തകർത്തു. കൂടാതെ ഫാർമസിയും പൂർണമായി തകർന്നു.
ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് അതിക്രമത്തിന് കാരണം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.