
തിരുവനന്തപുരം: വെളളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60),സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം. വിവാഹസംബന്ധമായ ആവശ്യത്തിന് പോയ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കാരക്കോണം മെഡിക്കൽകോളേജ് ആശുപത്രിയിൽ