tovino

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് രചന നിർവഹിക്കുന്നത്. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. 36 വയതനിലേ, മനിതൻ, കബാലി, ഭൈരവ, വടചെന്നൈ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സൈജു ശ്രീധർ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ പ്രഖ്യാപിക്കും.അതേസമയം പുതുവർഷത്തിൽ ടോവിനൊതോമസ്ആദ്യം അഭിനയിക്കുന്നത് ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന ചിത്രത്തിലാണ്. അന്ന ബെന്നാണ് നായിക.