
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മ്യാവൂ എന്നു പേരിട്ടു. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മൂന്നു കുട്ടികളും ഒരു പൂച്ചയും അഭിനയിക്കുന്നു. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും ആദ്യമായാണ് നായകി നായകൻമാരാകുന്നത്. അറബിക്കഥ, ഡയമണ്ട് നെക് ലെയ് സ് , വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ലാൽജോസിനുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് മ്യാവൂ. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.