
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ടീസർ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരമായി പങ്കുവച്ചത്. വർഷങ്ങൾക്കു മുൻപ് ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. .. പിന്നീട് നടന്നത് നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം... ദൃശ്യം. ഇന്ന് ഡിസംബർ 19... ദൃശ്യം നിങ്ങളിലേക്ക് എത്തിയിട്ട് 7 വർഷം തികയുന്ന ദിവസം. നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടി... ദൃശ്യം 2 ടീസറിന്റെ ... കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടി... ജനുവരി 1ന് ... പുതുവത്സരദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്.... ഫേസ് ബുക്കിൽ മോഹൻലാൽ കുറിച്ചു.