netanyahu

ടെ​ൽ​അ​വീ​വ്​​:​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​​​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​ഫൈ​സ​റി​ന്റെ​ ​കൊ​വി​ഡ്​​ ​വാ​ക്​​സി​ൻ​ ​സ്വീ​ക​രി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​വാ​ക്​​സി​ൻ​ ​സ്വീ​ക​രി​ച്ച​തോ​ടെ​ ​ ​വാ​ക്സി​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​സ്ര​യേ​ൽ​ ​പൗ​ര​നാ​യി​ ​അ​ദ്ദേ​ഹം​ ​മാ​റി.​
ശ​നി​യാ​ഴ്ച​ ​മു​ത​ൽ​ ​ഇ​സ്ര​യേ​ലി​ൽ​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ന​ഴ്​​സിം​ഗ്​​ ​ഹോം​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​വാ​ക്​​സി​നേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​
'​ഞാ​ൻ​ ​ഈ​ ​വാ​ക്​​സി​നെ​ ​വി​ശ്വ​സി​ക്കു​ന്നു​'​ ​-​ടെ​ൽ​ ​അ​വീ​വി​ലെ​ ​ശേ​ബ​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ൽ​ ​വാ​ക്​​സി​ൻ​ ​സ്വീ​ക​രി​ച്ച​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​​ ​​​
​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​ഹൈ​റി​സ്ക് ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ 20​ശ​ത​മാ​ന​ത്തോ​ളം​ ​പേ​രി​ൽ​ ​വാ​ക്​​സി​നേ​ഷ​ൻ​ ​ന​ട​ത്തുമെ​ന്ന് ​ഇ​സ്ര​യേ​ൽ​ ​അ​റി​യി​ച്ചി​രു​ന്നു.