
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ എം.പിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. എം.പിയായ ഖാൻ മൊഹമ്മദ് വാർദക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. കാർ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയത്. എം.പി വരുന്ന വഴിയിൽ ബോംബ് ഘടിപ്പിച്ച കാർ നിറുത്തിയിട്ടിരുന്നതാണോ ബോംബുമായി കാർ ഓടിച്ച് കൊണ്ടുവന്നതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രി മസൂദ് അൻദരാബി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.