ioc

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ ലൂബ്രിക്കന്റ് ബ്ളെൻഡിംഗ് പ്ളാന്റ് തുറന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്ളാന്റ് നാടിന് സമർപ്പിച്ചു. 142 കോടി രൂപ നിക്ഷേപത്തോടെ നിർമ്മിച്ച പ്ളാന്റിന്റെ വാർഷികശേഷി ഒരുലക്ഷം കിലോ ലിറ്ററാണ്.

കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ പ്ളാന്റാണിത്. ലൂബ്രിക്കന്റിൽ ഇന്ത്യയെ സ്വയംപര്യാപ്‌തതയിലേക്ക് നയിക്കാൻ പ്ളാന്റ് സഹായിക്കുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. ഗതാഗതം, സ്‌റ്റീൽ, റെയിൽവേ, എൻജിനിയറിംഗ്, വളം, ഊ‌ർജം തുടങ്ങിയ വ്യവസായ മേഖലകൾക്ക് ആവശ്യമായ വിവിധയിനം ഓയിലുകൾ ഇവിടെ ഉത്‌പാദിപ്പിക്കും.

ബംഗാളിന് പുറമേ ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സെർവോ ഗ്രേഡ് ഉത്‌പന്നങ്ങൾ പ്ളാന്റ് ഉറപ്പാക്കുമെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.