
ടോക്കിയോ: കൊവിഡ് ലോകമെമ്പാടും പടർന്ന് പിടിച്ചതിന് പിന്നാലെ, ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഒന്നാണ് ഫേസ് മാസ്കുകൾ. ജപ്പാനിൽ മാസ്കും നൂതന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഹൈപ്പർ-റിയലിസ്റ്റിക് മാസ്ക് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ജപ്പാൻ സ്വദേശിയായ ഷുഹൈ ഒകവാരയാണ് ഈ മാസ്ക് നിർമ്മിച്ചത്.ഒരാളുടെ മുഖം അതേ രൂപത്തിൽ ഡിസൈൻ ചെയ്തെടുത്ത മാസ്കുകളാണിവ. ഇത്തരം മാസ്കുകൾ അണിഞ്ഞാൽ ആളെ തിരിച്ചറിയാൻ കൂടി സാധിക്കില്ല. ജപ്പാൻ പൗരനാണെന്നേ പറയൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മാസ്കാണെന്ന് ആരും പറയുക പോലുമില്ല.
കാഴ്ചയിൽ കൗതുകമുണ്ടെങ്കിലും, ഈ മാസ്ക് വൈറസുകളിൽ നിന്നും കരുത്തുറ്റ സംരക്ഷണം തരുന്നില്ലെന്നാണ് റിപ്പോർട്ട്.
യഥാർത്ഥ മനുഷ്യരെ മോഡലാക്കിയാണ് ഈ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. 
ഇത്തരത്തിൽ മോഡൽ ആകുന്നതിന് നൂറോളം അപേക്ഷകളാണ് വന്നിരുന്നത്. അവരിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് അവസരം നൽകിയത്. മോഡലുകൾക്ക് പ്രതിഫലമായി 40,000 യെന്നാണ് നൽകിയത്. അതായത്, 28,514 ഇന്ത്യൻ രൂപ.“950 ഡോളറാണ് (98,000 യെൻ) മാസ്കിന്റെ വില. ഇത് ഏകദേശം 69,832 ഇന്ത്യൻ രൂപ വരും. അടുത്ത വർഷം മാസ്ക് വിപണിയിലെത്തുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ടോക്കിയോയിലെ കടകളിലാണ് ഇത് വിൽപനയ്ക്ക് എത്തുന്നത്.