
 കാമ്പസ് റിക്രൂട്ട്‌മെന്റിൽ വി.ഐ.ടി വിദ്യാർത്ഥികൾക്ക് 7,403 ജോലി ഓഫറുകൾ
ചെന്നൈ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (വി.ഐ.ടി) മികവ് വീണ്ടും ഉയർത്തിക്കാട്ടി ഈ കൊവിഡ് കാലത്തും ഇവിടുത്തെ വിദ്യാർത്ഥികൾ സ്വന്തമാക്കിയത് പ്രമുഖ കമ്പനികളിൽ നിന്ന് 7,000ലേറെ ജോലി ഓഫറുകൾ. വിർച്വലായി നടന്ന കാമ്പസ് റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത 382 കമ്പനികളിൽ നിന്നായി 7,403 ജോലി ഓഫറുകളാണ് വിദ്യാർത്ഥികൾ നേടിയത്.
4,503 വിദ്യാർത്ഥികൾ ഒന്നിലധികം ജോലി ഓഫറുകൾ നേടി. വി.ഐ.ടിയുടെ വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപാൽ കാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തത്. ടി.സി.എസ്., ഇൻഫോസിസ്, കോഗ്നിസന്റ് എന്നീ മൂന്ന് മുൻനിര ഐ.ടി കമ്പനികളാണ് 3,517 ഓഫറുകളും നൽകിയതെന്ന് വി.ഐ.ടി ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു.
കോഗ്നിസന്റിന്റെ ഓഫർ ലഭിച്ചത് 1,418 പേർക്കാണ്. ടി.സി.എസ് 1,321 പേർക്കും ഇൻഫോസിസ് 778 പേർക്കും ഓഫർ നൽകി. നിലവിലെ ബാച്ച് വിദ്യാർത്ഥികൾക്കായി അടുത്തവർഷം മേയ് 21 വരെ വി.ഐ.ടിയിൽ കാമ്പസ് റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കും.