
അബുദാബി: കൊവിഡ് മഹാമാരി മൂലം മതിയായ യാത്രക്കാരില്ലാത്തതിനാൽ ബ്രിട്ടിഷ് എയർവേസ് യു.എ.ഇയിലേക്കുള്ള വിമാന സർവീസ്2020 ജനുവരി മുതൽ നിറുത്തിവയ്ക്കും. അബുദാബി, മസ്കത്ത്, ജിദ്ദ, സിഡ്നി, ബാങ്കോക്ക്, സാൻജോസ്, പിറ്റ്സ്ബർഗ്, കാൽഗറി, ചാൾസ്റ്റൺ, സിയോൾ, ക്വലാലംപൂർ, ഒസാക, സെയ്ഷെൽസ് ഉൾപ്പെടെ 15 സെക്ടറുകളിലേക്കുള്ള സർവീസാണ് നിർത്തലാക്കുന്നത്.