accident

കൊല്ലം: ബൈപ്പാസിൽ ബൈക്കിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ കന്യാകുമാരി കിളിയൂർ കുരുവിള വീട്ടിൽ പ്രിൻസ് ലാസർ (23), ഇതേ സ്ഥലത്തുള്ള കുടുംബവിള വീട്ടിൽ ജഗൻ (23) എന്നിവരാണ് മരിച്ചത്. ഇവർ നിർമ്മാണത്തൊഴിലാളികളാണ്. ചാത്തന്നൂരിലെ പണിസ്ഥലത്തേക്ക് പോകവേ രാവിലെ 7.45ഓടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും കാവനാടായിരുന്നു താമസം. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല.