
ദോഹ: ഇന്ന് ഖത്തറിൽ ഫൈസറിന്റെ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് എത്തും. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ എത്തിയാലുടൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഖത്തർ അമീറിന്റെ നിർദേശപ്രകാരമാണ് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തുന്നത്. വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രായമായവർക്കും വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങൾ, അർബുദം, വിട്ടുമാറാത്ത അസുഖങ്ങൾ തുടങ്ങിയവ ഉള്ളവർക്കും കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കുമാണ് വാക്സിൻ നൽകുക. 
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി വാക്സിൻ നൽകും. 
അതേസമയം, നാളെ എത്തിച്ചേരുന്ന വാക്സിൻ എന്ന് മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.