
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന് വേണ്ടി സഭ സമ്മേളിക്കുന്നത്. സമ്മേളനത്തിൽ കക്ഷിനേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ അവസരം. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്.