
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേപ്പാൾ പാർലമെന്റ് പിരിച്ചു വിട്ടു. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നിർദേശത്തെ തുടർന്ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് 275 അംഗ പാർലമെന്റ് പിരിച്ചുവിട്ടതായി ഉത്തരവിട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു