writing

തിരുവനന്തപുരം : ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി കൊവിഡാനന്തര കേരളവും
ഉപഭോക്താക്കളും എന്ന വിഷയത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ
ഉപന്യാസ മത്സരം നടത്തുന്നു. മലയാള ഭാഷയിൽ 10 പേജിൽ കവിയാൻ പാടില്ല. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. പേരും, പിൻകോഡ് സഹിതമുള്ള വിലാസവും മൊബൈൽ നമ്പരും പ്രത്യേകം പേപ്പറിൽ എഴുതി ചേർത്തിരിക്കേണ്ടതാണ്.

ഇതേ വിഷയം സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം നടത്തുന്നതാണ്. ഉപന്യാസ രചനകൾ ഡി. വേണുഗോപാൽ, ജനറൽ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി, പുണർതം, തിരുപുറം പി.ഒ, തിരുവനന്തപുരം 695133 എന്ന വിലാസത്തിൽ ഡിസം. 30 നകം ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446101804, 8075873684 എന്നീ നമ്പരുകളുമായി ബന്ധപ്പെടാവുന്നതാണ്.