
ഹാമിൽട്ടൺ: പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി-20യിലും ജയം നേടി പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ന്യൂസിലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാറ്രിംനിശ്ചിത 20 ഓവറിൽ ആറ് വിക്കറ്ര് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 19.1 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി (164/1) വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. 63 പന്തിൽ 8 ഫോറും 3 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത സെയ്ഫെർട്ടാണ് കിവികളെ പ്രശ്നങ്ങളില്ലാതെ വിജയലക്ഷ്യത്തിലെത്തിച്ചത്.പുറത്താകാതെ 42 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 57 റൺസെടുത്ത നായകൻ കേൻ വില്യംസൺ സെയ്ഫെർട്ടിന് മികച്ച പിന്തുണ നൽകി.
നേരത്തേ പുറത്താകാതെ 86 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പെടെ 99 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ടിം സൗത്തി കിവികൾക്കായി 4 വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിലും കിവികൾക്കായിരുന്നു ജയം.