സസുവോളോ: എ.സി മിലാൻ സ്ട്രൈക്കർ റാഫേൽ ലിയോ സിരി എയിൽ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമയായി. ഇന്നലെ സസുവോളോയ്ക്കെതിരെ നടന്ന മത്സരത്തിൽ ആറാം സെക്കൻഡിൽ സ്കോർ ചെയ്താണ് ലിയോ റെക്കാഡ് കുറിച്ചത്. മത്സരത്തിൽ മിലാൻ 2-1ന് ജയിച്ചു.