shabu

കൊച്ചി: യുവനടൻ നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളി അപകടത്തിൽ മരിച്ചു. മരത്തിൽ നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നിവിൻ പോളിയോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ഷാബു ഏറെ വർഷങ്ങളായി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു. പ്രശസ്ത മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരൻ കൂടിയാണ് ഷാബു. ഷാബുവിന്റെ മരണത്തിൽ നിരവധി താരങ്ങൾ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി.