
ന്യൂഡല്‍ഹി: മഹാമാരിക്കെതിരായ പ്രതിരോധ വാക്‌സിന്‍ ജനുവരിയോടെ വിതരണം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ.
വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. വ്യക്തിപരമായി കരുതുന്നത്, ഒരുപക്ഷെ ജനുവരിയിലെ ഏതെങ്കിലും ആഴ്ചയില്‍ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ്- ഹര്‍ഷ വര്‍ദ്ധൻ വാർത്താ ഏജൻസിയോട് പറഞ്ഞു.