muthanga

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന പുല്ലുവർഗമാണ് മുത്തങ്ങ. നിരവധി ഔഷധഗുണങ്ങൾ ഉണ്ട് ഇതിന്. മുത്തങ്ങ കിഴങ്ങ് ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്നു. യൗവനം നിലനിറുത്താൻ സഹായകമാണ് മുത്തങ്ങ.

മുത്തങ്ങയുടെ ചെറുകിഴങ്ങിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

മുത്തങ്ങകിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി മോരിൽ ചേ‌ർത്ത് കഴിക്കുന്നത് കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയാണ്.

മുത്തങ്ങ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേൻ ചേർത്തും കുട്ടികൾക്ക് നല്‌കാം. മുത്തങ്ങ പാലിൽ ചേർത്ത് കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി കൂട്ടാനും ഔഷധമായി ഉപയോഗിക്കാം മുത്തങ്ങ.