home

കൊ​ച്ചി​:​ ​മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം​ ​ആ​നു​കൂ​ല്യ​പ്പെ​രു​മ​ഴ​ ​പെ​യ്‌​ത​തോ​ടെ​ ​ഭ​വ​ന​ ​വാ​യ്‌​പ​ക​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​വ​ൻ​ ​പ്രി​യം.​ ​കൊ​വി​ഡി​ന് ​മു​മ്പ് ​ശ​രാ​ശ​രി​ 8​-10​ ​ശ​ത​മാ​നം​ ​മു​ത​ലാ​യി​രു​ന്നു​ ​ഭ​വ​ന​ ​വാ​യ്‌​പ​ക​ൾ​ക്ക് ​പ​ലി​ശ​നി​ര​ക്കെ​ങ്കി​ൽ​ ​ഇ​പ്പോ​ഴ​ത് ​ഏ​ഴ് ​ശ​ത​മാ​ന​മാ​ണ്.​ ​സ​മീ​പ​കാ​ല​ത്തെ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​നി​ര​ക്കാ​ണി​ത്.


കൊ​വി​ഡ് ​സൃ​ഷ്‌​ടി​ച്ച​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​ക​ണ​ക്കി​ലെ​ടു​ത്ത്,​ ​റി​സ​ർ​വ് ​ബാ​ങ്ക് ​റി​പ്പോ​നി​ര​ക്ക് 5.15​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് ​നാ​ലു​ ​ശ​ത​മാ​ന​മാ​ക്കി​ ​കു​റ​ച്ച​താ​ണ് ​പ്ര​ധാ​ന​ ​നേ​ട്ടം.​ ​റി​പ്പോ​നി​ര​ക്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഇ​പ്പോ​ൾ​ ​ബാ​ങ്കു​ക​ൾ​ ​വാ​യ്‌​പാ​ ​പ​ലി​ശ​നി​ര​ക്ക് ​നി​ർ​ണ​യി​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​തു​ട​ർ​ന്നു​വ​ന്ന​ ​ഉ​ത്‌​സ​വ​സീ​സ​ണും​ ​പ​രി​ഗ​ണി​ച്ച് ​ഒ​ട്ടേ​റെ​ ​ബാ​ങ്കു​ക​ൾ​ 6.7​ ​ശ​ത​മാ​നം​ ​മു​ത​ലാ​ണ് ​പ​ലി​ശ​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്‌​ത​ത്.


ചി​ല​ ​ബാ​ങ്കു​ക​ൾ​ 100​ ​ശ​ത​മാ​നം​ ​പ്രോ​സ​സിം​ഗ് ​ഫീ​ ​ഇ​ള​വും​ ​ന​ൽ​കി.​ ​ക്രി​സ്‌​മ​സ്-​ന്യൂ​ ​ഇ​യ​ർ​ ​ആ​ഘോ​ഷ​ ​സീ​സ​ണി​ലും​ ​കു​റ​ഞ്ഞ​ ​പ​ലി​ശ​നി​ര​ക്ക് ​തു​ട​രു​ന്ന​ത് ​ഭ​വ​ന​ ​വാ​യ്‌​പ​യ്ക്ക് ​പ്രി​യം​ ​കൂ​ട്ടു​ന്നു.​ ​മ​ഹാ​മാ​രി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​വ​ലി​യ​ ​വി​ഭാ​ഗം​ ​പ്രോ​പ്പ​ർ​ട്ടി​ക​ൾ​ക്കാ​ണ് ​ഡി​മാ​ൻ​ഡ് ​കൂ​ടു​ത​ൽ.​ ​ഇ​ത്,​ ​ഭ​വ​ന​ ​വാ​യ്‌​പ​ക​ളു​ടെ​ ​ശ​രാ​ശ​രി​ ​തു​ക​ ​(​ടി​ക്ക​റ്റ് ​സൈ​സ്)​ ​വ​ർ​ദ്ധി​ക്കാ​നും​ ​ഇ​ട​വ​രു​ത്തി​യെ​ന്ന് ​ബാ​ങ്ക് ​ബ​സാ​റി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.


കൊ​വി​ഡി​ന് ​മു​മ്പ് 30​ ​ല​ക്ഷം​ ​രൂ​പ​വ​രെ​യു​ള്ള​ ​ഭ​വ​ന​ ​വാ​യ്‌​പ​ക​ളു​ടെ​ ​വി​ഹി​തം​ 72​ ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ​ഇ​പ്പോ​ൾ​ 68​ ​ശ​ത​മാ​ന​മാ​യി​ ​താ​ഴ്‌​ന്നു.​ ​ടി​ക്ക​റ്റ് ​നി​ര​ക്ക്,​ ​അ​ഥ​വാ​ ​ബാ​ങ്കു​ക​ൾ​ ​ന​ൽ​കു​ന്ന​ ​ശ​രാ​ശ​രി​ ​ഭ​വ​ന​ ​വാ​യ്‌​പാ​ത്തു​ക​ 23.82​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​നി​ന്നു​യ​ർ​ന്ന് 26.41​ ​ല​ക്ഷം​ ​രൂ​പ​യി​ലെ​ത്തി.
വ​നി​ത​ക​ൾ​ക്കു​ള്ള​ ​ശ​രാ​ശ​രി​ ​വാ​യ്‌​പാ​ത്തു​ക​ 25.66​ ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്ന​ത് ​ഇ​പ്പോ​ൾ​ 31.20​ ​ല​ക്ഷം​ ​രൂ​പ​യാ​ണ്.​ ​പു​രു​ഷ​ന്മാ​ർ​ക്കു​ള്ള​ ​വാ​യ്‌​പാ​ത്തു​ക​ ​ഇ​പ്പോ​ൾ​ 26.04​ ​ല​ക്ഷം​ ​രൂ​പ​യാ​ണ്;​ ​നേ​ര​ത്തേ​ 23.64​ ​ല​ക്ഷം​ ​രൂ​പ​യും.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​വാ​സ് ​യോ​ജ​ന​ ​(പി.​എം.​എ.​വൈ​)​ ​പ്ര​കാ​ര​മു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ,​ ​ചി​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സി​ലു​ണ്ടാ​യ​ ​കു​റ​വ് ​എ​ന്നി​വ​യും​ ​ഭ​വ​ന​ ​വാ​യ്‌​പ​യ്ക്ക് ​ഡി​മാ​ൻ​ഡ് ​കൂ​ട്ടി​യി​ട്ടു​ണ്ട്.

വേ​ണം,​ ​വ​ലി​യ​ ​വാ​യ്‌പകൾ

ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​പു​റ​മേ,​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​സു​ര​ക്ഷാ​ ​ജാ​ഗ്ര​ത​ക​ളും​ ​ഭ​വ​ന​ ​വാ​യ്‌​പ​ക​ൾ​ക്ക് ​പ്രി​യം​ ​കൂ​ടാ​ൻ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​തേ​ടു​ന്ന​ ​ഭ​വ​ന​ ​വാ​യ്പാ​ത്തു​ക​യും​ ​ഉ​യ​രു​ക​യാ​ണ്.​ ​

26.41ല​ക്ഷം​ ​

കൊവിഡിന് മുമ്പ് ശരാശരി ഭവന വായ്‌പാത്തുക 23.82 ലക്ഷം രൂപ. ഇപ്പോൾ 26.41 ലക്ഷം രൂപ.