drug-dealers

ലിമ: തട്ടിപ്പുകാരെയും കൊലയാളികളെയുമൊക്കെ പിടികൂടാൻ പൊലീസ് പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ചിലപ്പോൾ വേഷം മാറി പോയിട്ടാകും അന്വേഷണം നടത്തുക. അത്തരത്തിൽ പെറുവിയൻ പൊലീസ് ഡ്രഗ്‌സ് സ്‌ക്വാഡ് സാന്താക്ലോസിന്റെ വേഷത്തിലെത്തി മയക്കുമരുന്ന് ഡീലർമാരെ പിടികൂടിയിരിക്കുകയാണ്.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കൊക്കെയ്ൻ ഇടപാടുകാരനാണെന്ന സംശയം തോന്നിയ ഒരാളെ പിടികൂടാനാണ് സാന്താക്ലോസിന്റെ വേഷത്തിൽ അന്വേഷണ സംഘം ലിമയിലെ ഒരു വീട്ടിലേക്ക് ചെന്നത്.സ്‌കൂളിന് സമീപം ഇയാൾ മയക്കുമരുന്നു വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.


വീടിനടുത്തുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ സാന്താക്ലോസിന്റെ വേഷത്തിലെത്തുകയായിരുന്നു. പരിശോധനയിൽ നൂറുകണക്കിന് ചെറിയ ബാഗുകളിൽ മയക്കുമരുന്ന് സൂക്ഷിച്ചുവച്ചിട്ടുള്ളതായി കണ്ടെത്തി. കൂടാതെ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.