p

ഒരൽപ്പം വ്യത്യസ്‌തത, അടുക്കളയിൽ ആരാണ് കൊതിക്കാത്തത്. ഇത്തവണ പഞ്ചാബി രുചികൾക്കൊപ്പം നല്ല അസൽ പുലാവുകളും പരിചയപ്പെടാം

പഞ്ചാബി ഫിഷ് ഫ്രൈ

ചേരുവകൾ

ദശക്കനമുള്ള മീൻ.............400 ഗ്രാം

കടലമാവ്..........2 കപ്പ്

റവ.............ഒരു ടേ.സ്‌പൂൺ

മുട്ട............ഒരെണ്ണം

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്............2 ടേ.സ്‌പൂൺ

പച്ചമുളക്..................നാലെണ്ണം (ചെറുതായരിഞ്ഞത്)

മല്ലിയില.............കുറച്ച്

നാരങ്ങാനീര്..............അര ടീസ്‌പൂൺ

മഞ്ഞൾപ്പൊടി.....കാൽ ടീസ്‌പൂൺ

മുളകുപൊടി...........അരടീസ്‌പൂൺ

ഗരംമസാലപ്പൊടി..........അര ടീസ്‌പൂൺ

ജീരകപ്പൊടി..........ഒരുനുള്ള്

ഉപ്പ്.................പാകത്തിന്

എണ്ണ...............വറുക്കാൻ

തയ്യാറാക്കുന്നവിധം

മീൻ കഷണങ്ങളിൽ ഉപ്പും നാരങ്ങാനീരും പുരട്ടിപ്പിടിപ്പിച്ച് പത്തു മിനിട്ട് വയ്‌ക്കുക. കടലമാവ്, റവ, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾ, ജീരകപ്പൊടി, ഗരം മസാലപ്പൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില എന്നിവ തമ്മിൽ യോജിപ്പിച്ച് വയ്‌ക്കുക. മുട്ട നന്നായടിച്ച് ബാറ്ററിൽ ചേർക്കുക. കുറച്ച് വെള്ളം ഒഴിച്ച് കട്ടിയായ ബാറ്റർ തയ്യാറാക്കുക. മീൻ കഷണങ്ങൾ ഈ ബാറ്രറിൽ നന്നായി മുക്കി ചൂടെണ്ണയിൽ ഇട്ട് വറുത്ത് ഇളം ബ്രൗൺ നിറമാക്കി കോരുക. എണ്ണമയം നീക്കാനായി ഒരു പേപ്പർ ടവ്വലിൽ നിരത്തുക.

c

പഞ്ചാബി ഫിഷ് കറി

ചേരുവകൾ

മീൻ..........അരകിലോ

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്..........ഒരു ടീ.സ്‌പൂൺ

മഞ്ഞൾപ്പൊടി..........ഒരു ടീ.സ്‌പൂൺ

മുളകുപൊടി........ഒരു ടീ.സ്‌പൂൺ

ഉപ്പ്.............പാകത്തിന്

എണ്ണ.............കുറച്ച്

പേസ്റ്റിന്

സവാള..............രണ്ടെണ്ണം (നീളത്തിലരിഞ്ഞത്)

തക്കാളി.............രണ്ടെണ്ണം (ചെറുതായരിഞ്ഞത്)

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്..............2 ടേ.സ്‌പൂൺ

മറ്റ് ചേരുവകൾ

ഗരം മസാലപ്പൊടി........ഒരുടീസ്‌പൂൺ

മല്ലിപ്പൊടി...........ഒരു ടീസ്‌പൂൺ

കറിപൗ‌ഡർ..............ഒരു ടീസ്‌പൂൺ

കസൂരിമേത്തി...............2 ടേ.സ്‌പൂൺ

ബേലീഫ്............ഒരെണ്ണം

ഉപ്പ്...............പാകത്തിന്

എണ്ണ...............വറുക്കാൻ

തയ്യാറാക്കുന്നവിധംമീൻ കഷണങ്ങളാക്കി നന്നായി കഴുകി ഒരു ബൗളിൽ ഇടുക. ഇതിൽ മഞ്ഞൾ, മുളകുപൊടി, ഉപ്പ്, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവചേർത്ത് പിടിപ്പിച്ച് അരമണിക്കൂർ വയ്‌ക്കുക. എണ്ണ ഒരുപാനിൽ ഒഴിച്ച് അടുപ്പത്ത് വയ്‌ക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ ഇട്ട് വറുക്കുക. ബ്രൗൺ നിറമാക്കി കോരുക. ഒരുപാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബേലീഫ് (മസാലയില), കസൂരിമേത്തി ( ഉലുവയില ഉണക്കിപൊടിച്ചത്), സവാള എന്നിവയിട്ട് വറുത്ത് ബ്രൗൺ നിറമാക്കുക. തക്കാളി അരിഞ്ഞതിട്ട് മയമാകും വരെ വറുക്കുക. ഇനി ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചേർത്ത് രണ്ടുമിനിട്ട് വറുക്കുക. മഞ്ഞൾ, ഗരം മസാലപൊടി, മല്ലിപ്പൊടി, കറിപൗഡർ എന്നിവ മസാലയിൽ ചേർക്കുക. മസാലയിൽ നിന്നും എണ്ണ വേർതിരിയും വരെ വറുക്കുക. അല്പം വെള്ളം ഒഴിച്ച് എല്ലാം കൂടി വേവിക്കുക. വറുത്തമീൻ ചേർത്ത് 15 മിനിട്ട് കൂടി വേവിക്കുക. അതിനുശേഷം വാങ്ങാം.

methi-corn-pulav

മേത്തി - കോൺ പുലാവ്

ചേരുവകൾ

മേത്തി ലീഫ് (ഉലുവയില).............മുക്കാൽകപ്പ്

സ്വീറ്റ് കോൺ (അടർത്തിയത്)..........അരക്കപ്പ്

ബസുമതി അരി...........ഒരുകപ്പ്

സവാള നീളത്തിൽ വീതികുറച്ചരിഞ്ഞത്..........അരക്കപ്പ്

എണ്ണ, ബട്ടർ................ഒരു ടേ.സ്‌പൂൺ വീതം

കുരുമുളക്............മൂന്നെണ്ണം

പട്ട............അരഇഞ്ചാ നീളത്തിൽ പത്തെണ്ണം

എലയ്‌ക്കാ , ഗ്രാമ്പൂ...........രണ്ടെണ്ണം വീതം

ഉപ്പ്..............പാകത്തിന്

മഞ്ഞൾപ്പൊടി.........കാൽ ടീസ്‌പൂൺ

പച്ചമുളക് പൊടിയായരിഞ്ഞത്..........അരടീസ്‌പൂൺ

തയ്യാറാക്കുന്നവിധം

ബസുമതി അരി കഴുകി അരിച്ചു വാങ്ങുക. ഒരു പ്രഷർ കുക്കറിൽ എണ്ണയും എടുത്ത് ചൂടാക്കുക. കുരുമുളക്, പട്ട, ഗ്രാമ്പൂ, ഏലയ്‌ക്ക എന്നിവയിട്ട് അര മിനിട്ട് ഇടത്തരം തീയിൽ വച്ചിളക്കുക. സവാള ചേർത്ത് ഒന്നുരണ്ടുമിനിട്ട് വഴറ്റുക. ഉലുവയിലയും സ്വീറ്റ് കോണും ഇട്ട് ഒരുമിനിട്ട് ഇളക്കുക. അരിയും രണ്ടുകപ്പ് വെള്ളവും ‌ചേർക്കുക. ഉപ്പ്, മഞ്ഞൾ, പച്ചമുളക് എന്നിവകൂടി ചേർത്ത് അടച്ച് രണ്ടു വിസിൽ കേൾക്കും വരെ പ്രഷർ കുക്ക് ചെയ്യുക. ആവി പുറത്ത് പോയതിനുശേഷം തുറക്കുക. തൈരും ചേർത്ത് വിളമ്പുക.

m

മഷ്റൂം പുലാവ്

ചേരുവകൾ

ബസുമതി അരി............ഒരുകപ്പ്

കാപ്‌സിക്കം............ഒരു ചെറുത് (ചെറു സമചതുരകഷണങ്ങൾ)

സവാള........ഒന്ന്

മഷ്റൂം............പത്തെണ്ണം (വീതികുറച്ച് അരിഞ്ഞത്)

എണ്ണ................2 ടേ.സ്‌പൂൺ

മുളകുപൊടി.........ഒരുടേ.സ്‌പൂൺ

ജീരകം........ഒരു ടേ.സ്‌പൂൺ

ഗരം മസാലപ്പൊടി........ഒരു ടേ.സ്‌പൂൺ

നാരങ്ങാനീര്..........2 ടേ.സ്‌പൂൺ

മഞ്ഞൾപ്പൊടി.........അര ടീ.സ്‌പൂൺ

ഇഞ്ചി.........ഒരിഞ്ച് നീളത്തിൽ

വെളുത്തുള്ളി...........രണ്ടല്ലി

സ്റ്റാർ ഏനൈസ്.............ഒരെണ്ണം

കുരുമുളക്.............അഞ്ചെണ്ണം

ഏലയ്‌ക്ക...........മൂന്നെണ്ണം

ഗ്രാമ്പൂ...............മൂന്നെണ്ണം

ജാതിപത്രി...........ഒന്ന്

പച്ചമുളക്........ഒന്ന്

ഉപ്പ്..........പാകത്തിന്

ബേലീഫ്.............ഒന്ന്

തയ്യാറാക്കുന്നവിധം

അരി കഴുകി വെള്ളത്തിൽ ഇട്ട് അര മണിക്കൂർ വയ്‌ക്കുക. തിളച്ച വെളിച്ചത്തിൽ മഷ്റൂം അരിഞ്ഞതിട്ട് 15 മിനിട്ട് വേവിച്ച് വാങ്ങി 15 മിനിട്ട് കൂടി വയ്‌ക്കുക. അതിനുശേഷം കോരി മാറ്റുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കുരുമുളക്, ജീരകം, ഏലയ്‌ക്കാപൊടിച്ചത്, ജാതിപത്രി, സ്റ്റാർ ഏനൈസ്, ഗ്രാമ്പൂ, ബേലീഫ് എന്നിവ ചേർക്കുക. സവാള ചേർത്ത് നിറം മാറും വരെ വഴറ്റുക. ഇനി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് ഒരു മിനിട്ട് വഴറ്റുക. മഷ്റും വെള്ളം തോർത്തി എടുത്ത് ഇതിൽ ചേർത്ത് ഏതാനും നിമിഷം വഴറ്റുക, സുതാര്യമാകുമ്പോൾ അരി കഴുകി അരിച്ച് ഇടുക. ഒന്നുരണ്ടു മിനിട്ട് ഇളക്കുക. ഗരം മസാലപ്പൊടി, മുളകുപൊടി, മഞ്ഞൾ എന്നിവ ചേർക്കുക. രണ്ട് കപ്പ് വെള്ളം ഒഴിക്കുക. ഉപ്പിട്ടിളക്കുക,നാരങ്ങാനീര് ഒഴിക്കുക. 15 മിനിട്ട് ചെറുതീയിൽ അല്പനേരം വേവിച്ച് വാങ്ങുക.

r

സിംപിൾ വെജിറ്റബിൾ ഫ്രൈഡ് റൈസ്

ചേരുവകൾ

ബസുമതി അരി...........ഒന്നരക്കപ്പ്

പച്ചക്കറികൾ (കാരറ്റ്, പീസ്, ബീൻസ്, കാപ്‌സികം)...........രണ്ടുമൂന്ന് കപ്പ്

സവാള........ഒന്ന്

സ്‌പ്രിംഗ് ഒനിയന്റെ വെളുത്ത ഭാഗം...........2 - 3 ടേ.സ്‌പൂൺ (കാലിഞ്ച് നീളത്തിലരിഞ്ഞത്)

സ്‌പ്രിംഗ് ഒനിയന്റെ പച്ചഭാഗം .......ഒന്ന് (കാലിഞ്ച് നീളത്തിലരിഞ്ഞത്)

സെലറി (ചെറുതായരിഞ്ഞത്)............രണ്ട് ടേ.സ്‌പൂൺ

ഉപ്പ്...............പാകത്തിന്

എണ്ണ...........2 ടേ.സ്‌പൂൺ

സോയാസോസ്...........ഒരുടേ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

അരി വെള്ളത്തിലിട്ട് അരമണിക്കൂർ കുതിർത്ത് പാകത്തിന് വേവിച്ച് വാങ്ങി വാർത്ത് വയ്‌ക്കുക. ഇത് തുറന്ന് ഉപ്പും കുരുമുളകുപൊടിയും സോയാസോസും ചേർത്ത് നന്നായി യോജിപ്പിച്ച് വയ്‌ക്കുക. പച്ചക്കറികൾ ചെറുതായരിഞ്ഞത് തിളച്ചവെള്ളത്തിലിട്ട് വയ്‌ക്കുക. ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിൽ സവാള അരിഞ്ഞതിട്ട് വഴറ്റുക. ഇതിലേക്ക് പച്ചക്കറികൾ തിളച്ച വെള്ളത്തിലിട്ടത് എടുത്ത് ചേർക്കുക. അല്പം ഉപ്പും കൂടി ചേർത്തിളക്കുക. സെലറി അരിഞ്ഞത് സ്‌പ്രിംഗ് ഒനിയന്റെ പച്ചയും വെള്ളയും ഭാഗങ്ങൾ അരിഞ്ഞത് എന്നിവയും ചേർത്തിളക്കുക. ഇതിലേക്ക് ചോറി ഇടുക. നന്നായി കുടഞ്ഞ് എല്ലാം തമ്മിൽ യോജിപ്പിക്കുക. ചോറ് ഉടയാതിരിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. (മുട്ട കഴിക്കുന്നവർ ഒരുമുട്ട പൊട്ടിച്ച് പച്ചക്കറികൾക്കൊപ്പം ചേർത്ത് നന്നായി ചിക്കിയതിനുശേഷം ചോറിൽ ചേർത്താൽ മതിയാകും.)