asif

ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും ഈരാറ്റുപേട്ടയിൽ പുരോഗമിക്കുന്നു. ആസിഫ് അലി ഇന്ന് ജോയിൻ ചെയ്യും.ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ യുവനേതാവ് വിനീത് എന്ന കഥാപാത്രമാണ് ചിത്രത്തിൽ ആസിഫിന്. വെള്ളിമൂങ്ങയ്ക്കു ശേഷം രാഷ്ട്രീയ പശ്ചാത്തലത്തിൽ ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും. സിദ്ധിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, സേതുലക്ഷമി, തുളസി എന്നിവരാണ് മറ്റു താരങ്ങൾ. ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് തിരക്കഥ. തോമസ് തിരുവല്ല ഫിലിംസ്, ഡോ. പോൾസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.