eee

ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാവാത്ത ആഘോഷമാണ് ഇന്ന് മെഹന്തി. പാരമ്പര്യത്തേക്കാൾ ഇന്നത് ഫാഷനാണ്. മെഹന്തി അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ബ്യൂട്ടി സ്റ്റോറികളിൽ പ്ലാസ്റ്റിക് കോണുകളിലെ മെഹന്തി യഥേഷ്‌ടം ലഭ്യമാണ്. ഇത്തിരി സമയം മാറ്റിവച്ചാൽ ഒന്നാന്തരം മെഹന്തി വീട്ടിലുണ്ടാക്കാം. മെഹന്തി പൗഡർ വാങ്ങി വീട്ടിലും മിക്‌സ് ചെയ്‌താണ് അവ തയ്യാറാക്കുന്നത്. മെഹന്തി പൗഡർ ചെറിയകണ്ണുള്ള അരിപ്പയിൽ അരിച്ചെടുത്ത് ഉപയോഗിക്കണം. മെഹന്തി പേസ്റ്റ് കൊണ്ട് സുന്ദരമായ രൂപങ്ങൾ ഉണ്ടാക്കാം. പൂവ്, പൂമ്പാറ്റ, ചെറിയ തരം പക്ഷികൾ,വള്ളികൾ, ഇലകൾ എന്നിങ്ങനെ അവരവരുടെ ഭാവനയ്‌ക്കും അഭിരുചിയ്‌ക്കും അനുസരിച്ച് ഇഷ്‌ടമുള്ള രൂപങ്ങൾ വരച്ച് ചേർക്കാം. കൈകൾ കുറുകെ വച്ച് ഇട്ട് മെഹന്തി ഉണങ്ങുംവരെ കാത്തിരിക്കണം.

മെഴുകുതിരി നാളത്തിന് മുകളിലായി കൈപിടിച്ച് ചെറുചൂട് നൽകുന്നതും ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ആവിപിടിക്കുന്നതും മെഹന്തിക്ക് കടുത്തനിറം നൽകും. മെഹന്തി മുക്കാൾഭാഗം ഉണങ്ങി കഴിയുമ്പോൾ അല്പം പഞ്ചസാരയും നാരങ്ങാനീരും ചേർത്ത ലായനിയിൽ ഒരുകഷണം പഞ്ഞിമുക്കി മെഹന്തിക്ക് മുകളിൽ തളിച്ചു കൊടുക്കാം. കടുത്ത ചുവപ്പ് കലർന്ന ബ്രൗൺ നിറം ലഭിക്കാൻ ഇത് സഹായിക്കും. പഞ്ചസാരയ്‌ക്ക് പകരം ശർക്കരയോ കരിമ്പിൻ നീരോ ഉപയോഗിക്കാം. അഞ്ചു മുതൽ എട്ട് മണിക്കൂർ വരെ മെഹന്തി കൈയ്യിലിരുന്നാൽ നല്ല ഭംഗിയിൽ നിറം ലഭിക്കും. മെഹന്തി ഉണങ്ങിക്കഴിഞ്ഞാൽ പതുക്കെ അടർത്തി മാറ്റാം. മെഹന്തി അണിയാൻ വിവിധ ഡിസൈൻ മാതൃകകൾ വിപണിയിൽ ലഭ്യമാണ്.

കൈപ്പത്തി മനോഹരമാക്കാൻ

സൗന്ദര്യം കൂടെപ്പോരും