kamalhassan

ചെന്നൈ: തന്റെ പാർട്ടി സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുമെന്ന് കമലഹാസൻ. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയും, അണ്ണാഡിഎംകെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമലഹാസൻ വ്യക്തമാക്കി.

രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും, രജനിയുടെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും കമലഹാസൻ അണികളോട് ആവശ്യപ്പെട്ടു. അതേസമയം തമിഴ്‌നാട്ടിൽ കമലഹാസന്റെ മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്നും,ചർച്ച നടന്നെന്നും ആം ആദ്മി തമിഴ്‌നാട് നേതൃത്വം അറിയിച്ചു.