
സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബവിശേഷങ്ങളൊക്കെ നടി മുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
മുക്തയുടെ ഭർതൃസഹോദരിയായ റീനു ടോമി പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷത്തിലാണ് കുടുംബം ഇപ്പോൾ. ഭർത്താവിനും മൂത്തകുട്ടിക്കുമൊപ്പമുള്ള റീനുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുക്ത കുടുംബത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.