phone

ദോഹ: ഖത്തർ ആസ്ഥാനമായുള്ള മാദ്ധ്യമ കമ്പനിയായ അൽ ജസീറയിലെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇസ്രായേൽ ആസ്ഥാനമായുള്ള സ്വകാര്യ രഹസ്യാന്വേഷണ ഏജൻസി ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്നാണ് ടൊറന്റോയിലെ ഗവേഷകരുടെ കണ്ടെത്തൽ.


മാദ്ധ്യമപ്രവർത്തകർ, പ്രൊഡ്യൂസർമാർ, അവതാരകർ, എക്‌സിക്യൂട്ടീവുകൾ എന്നിവരുടെ 36 സ്വകാര്യ ഫോണുകൾ ഹാക്ക് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയോ യുഎഇയോ ആണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

മാദ്ധ്യമപ്രവർത്തകരുടെ ഐഫോണുകളിലാണ് സൈബർ ആക്രമണം നടത്തിയത്. സര്‍ക്കാര്‍ പ്രവര്‍ത്തകര്‍ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അൽജസീറയ്ക്കു പുറമെ ലണ്ടൻ ആസ്ഥാനമായുള്ള അൽ അറബി ടിവിയിലെ മാദ്ധ്യമപ്രവർത്തകന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.