vanitha

നടി വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹവും പരാജയപ്പെട്ട വാർത്തകൾ വന്നിട്ട് അധികദിവസമായിട്ടില്ല. അതിനിടയിൽ തന്നെ വീണ്ടുമൊരു പ്രണയത്തിലാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് വനിത പുതിയ കാര്യം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നിങ്ങൾ സന്തോഷവതിയാണോ എന്നായിരുന്നു ആരാധകൻ ചോദിച്ചത്. അതിന് നൽകിയ മറുപടിയാണ് ' ഇൻ ലവ് എഗെയ്ൻ ' എന്ന്.

വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. അതും ആദ്യ വിവാഹബന്ധങ്ങളിലെ മക്കളുടെ സമ്മതത്തോട് കൂടി. എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്. അങ്ങനെ അഞ്ചുമാസത്തെ ജീവിതത്തിന് ശേഷം മൂന്നാമതും വനിത വിവാഹബന്ധം വേർപ്പെടുത്തി.