kangana

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ബോളിവുഡിൽ വേറിട്ട പാതയിൽ സഞ്ചരിക്കുന്നയാളാണ് നടി കങ്കണ റണാവത്ത്. താരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ പക്വതയോടെ,​ കണ്ണിൽ ഗൗരവമൊളിപ്പിച്ചിരിക്കുന്ന ചുരുണ്ട മുടിക്കാരിയെ ആരാധകർ ആദ്യ കാഴ്‌ചയിൽ തന്നെ തിരിച്ചറിഞ്ഞു. കുട്ടിത്തം നഷ്‌ടപ്പെട്ട കുട്ടികളിലൊരാളായിരുന്നു താനെന്നാണ് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചത്.

' കുട്ടിയെന്ന നിലയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓർമ്മയില്ല. അന്ന് എന്റെ പാവകൾക്ക് ഫാൻസി ഗൗണുകളും ഉടുപ്പുകളും ഉണ്ടാക്കുന്നതും മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കുന്നതുമായിരുന്നു എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം.

ആഴത്തിൽ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകൾ. നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാൻ അവരിൽ ഒരാളാണ്." ഇതായിരുന്നു കങ്കണയുടെ കുറിപ്പ്.

​ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറിച്ചുള്ള ചിത്രം 'തലൈവി"യിലാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. ഹിന്ദിയിലും തമിഴിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.