sruthi-

പ്രസവശേഷം സ്ത്രീകൾ നേരിടുന്ന ബോഡി ഷെയ്‌മിംഗിനെതിരെ തുറന്നെഴുതിയിരിക്കുകയാണ് തമിഴ് നടൻ നകുലിന്റെ ഭാര്യ ശ്രുതി. ആഗസ്റ്റിലായിരുന്നു ശ്രുതി പെൺകുഞ്ഞിന് ജന്മം നൽകിയത്.

'നിങ്ങൾ നിങ്ങളെ തന്നെ ഇങ്ങനെ സമ്മർദ്ദത്തിലാക്കരുത് സ്ത്രീകളെ... ഗർഭകാലത്തും അതിനു ശേഷവും മാനസികവും ശാരീരികവുമായ ഒരുപാട് സമ്മർദ്ദങ്ങളിലൂടെ നിങ്ങൾ കടന്നു പോയതാണ്. ഭാരം കുറക്കുന്നതും സ്‌ട്രെച്ച് മാർക്കുകൾ കളയുന്നതും നിങ്ങളുടെ അവസാനത്തെ പരിഗണന ആകണം . അമ്മയാകുന്നത് എളുപ്പമല്ല. എന്തിനാണ് നിങ്ങൾ ആ മാർക്കുകൾ ഇല്ലാതാക്കാൻ നോക്കുന്നത്. യുദ്ധങ്ങളിൽ നിന്നുണ്ടായ മുറിവുകൾ ആളുകൾ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ. നിങ്ങൾ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകൾ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭർത്താവിനെ പോലും നിങ്ങളെ പുച്‌ഛിക്കാൻ അനുവദിക്കരുത്.' ഇതായിരുന്നു ശ്രുതിയുടെ കുറിപ്പ്. നിരവധി പേരാണ് ശ്രുതിയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്.