
എം.ജി മോട്ടേഴ്സിന്റെ എസ്.യു.വി ഹെക്‌ടർ പ്ലസിന്റെ അരങ്ങേറ്റം ഈ വർഷമാദ്യമായിരുന്നു. മദ്ധ്യനിരയിൽ ക്യാപ്ടൻ സീറ്റ് ഉൾപ്പെടുത്തി ആറ് സീറ്റോടെയായിരുന്നു വരവ്. എന്നാൽ, സെവൻ സീറ്റർ ഹെക്ടർ പ്ലസിനെ അടുത്തവർഷമാദ്യം തന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അതോടെ, മദ്ധ്യ നിരയിൽ മൂന്നു പേർക്ക് സഞ്ചരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. രൂപത്തിലും ഭാവത്തിലുമെല്ലാം പഴയ ഹെക്‌ടർ പ്ലസിന് സമമായിരിക്കും പുതിയതും. ക്യാപ്ടൻ സീറ്റിൽ നിന്നും ബെഞ്ച് സീറ്റിലേക്ക് മാറുന്നതാണ് പ്രധാന മാറ്റം. അഞ്ച് സീറ്റിൽ വിപണിയിലെത്തിയ വാഹനം ആറ് സീറ്റിലേക്ക് വളർന്നാണ് ഹെക്ടർ പ്ലസായത്. ഇപ്പോൾ പ്ലസിനെ തന്നെ ഏഴ് സീറ്റിലേക്കാണ് എം. ജി മോട്ടേഴ്സ് വളർത്തിയിരിക്കുന്നത്.