
ചെന്നൈ: 2018ൽ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകൾക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ സൂപ്പർതാരം രജനികാന്തിന് നോട്ടീസ്.
കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡിഷ്യൽ പാനലാണ് രജനിയെ വിളിച്ച് വരുത്തുന്നത്. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നും രജനി പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് രജനിയെ വിളിച്ചുവരുത്തുന്നത്. റിട്ട.ജഡ്ജി അരുണ ജഗദീഷൻ നേരത്തെയും രജനിയെ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു.