bath

ബംഗളൂരു:കാമുകന്റെ ആവശ്യപ്രകാരം സഹപ്രവർത്തക കുളിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ നഴ്സിനെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്ളൂരുവിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സായ അശ്വിനി എന്ന 25കാരിയാണ് പിടിയിലായത്. അശ്വിനിയുടെ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു.

ഹോസ്റ്റലിലെ കുളിമുറിയിലെ വെന്റിലേഷനിൽ ക്യാമറ ഓണാക്കിയ നിലയിലുളള മൊബൈൽഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫോൺ ആരുടേതാണെന്ന് കണ്ടെത്താനുളള അന്വേഷണം നടക്കുന്നതിനിടെ അമിതമായി ഉറക്കഗുളിക കഴിച്ച് അശ്വിനി അശ്വിനി എല്ലാം തുറന്നുപറഞ്ഞു. കാമുകന്റെ ആവശ്യപ്രകാരമാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്നും പ്രണയം നഷ്ടപ്പെടാതിരിക്കാൻ അയാൾ പറഞ്ഞതെല്ലാം അനുസരിക്കുകയായിരുന്നു എന്നുമാണ് അശ്വിനി പൊലീസിനോട് പറഞ്ഞത്.

അശ്വിനി നേരത്തേ രണ്ട് വിവാഹം കഴിച്ചിരുന്നു. എന്നാൽ, രണ്ടും അധികനാൾ നീണ്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു റോങ് നമ്പർ ഫോൺകാേളിലൂടെ ഹോട്ടലിലെ ഷെഫായ പ്രഭുവിനെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പ്രണയബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി അശ്വനിയെക്കൊണ്ട് ഇയാൾ പല കാര്യങ്ങളും ചെയ്യിച്ചിരുന്നു. ഇയാളുടെ ആവശ്യപ്രകാരം അശ്വിനി സ്വന്തം നഗ്ന ചിത്രങ്ങളും പകർത്തി അയച്ചിരുന്നു. അതുകഴിഞ്ഞപ്പോഴാണ് കൂട്ടുകാരികളുടെ നഗ്നരംഗങ്ങൾ പകർത്തി അയയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം എതിർത്തെങ്കിലും നിർബന്ധവും ഭീഷണിയും തുടർന്നതോടെ രംഗങ്ങൾ പകർത്തുകയായിരുന്നു.

പ്രഭുവിന്റെ പക്കൽനിന്ന് നിരവധി നഗ്നചിത്രങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ നഗ്നരംഗങ്ങൾ സൈറ്റുകളിൽ അപ്‌ലോഡുചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.