honda-activa

ആക്‌ടീവയുടെ ഇരുപതാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഹോണ്ട മോട്ടേർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ആഘോഷത്തിന്റെ ഭാഗമായി വാഹനത്തിന്റെ പ്രത്യേക പതിപ്പ് ഈ മാസം പുറത്തിറക്കിയിരുന്നു. വർഷങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്‌കൂട്ടർ ആക്‌ടീവയാണ്. രണ്ടു പുതുവർണങ്ങളിലാണ് ആക്‌ടീവ വാർഷിക പതിപ്പ് വിൽപ്പനയ്‌ക്കെത്തുന്നത്: മാറ്റ് മെച്വർ ബ്രൗൺ മെറ്റാലിക്കും പേൾ നൈറ്റ് സ്റ്റാർ ബ്ലാക്കും. സ്വർണ നിറത്തിലുള്ള ആക്‌ടീവ ചിഹ്നത്തിനൊപ്പം 20 വർഷം തികച്ചതിന്റെ പ്രത്യേക ലോഗോയും സ്‌കൂട്ടറിലുണ്ട്.