
മുംബയ്: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഇന്നലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻപാകെ ഹാജരായി. ഈ മാസം ഇത് രണ്ടാം തവണയാണ് അർജുൻ എൻ.സി.ബിയ്ക്ക് മുന്നിൽ ഹാജരാകുന്നത്. അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കൽനിന്ന് ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. ഇയാൾക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻ.സി.ബി. സംശയിക്കുന്നത്.