ameer

കുവൈറ്റ്: കുവൈറ്റ് മുൻ ഉപമുഖ്യമന്ത്രി നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. അന്തരിച്ച മുൻ കുവൈറ്റ് ഷേയ്ക്ക് സബാഹിന്റെ മകനാണ് ഇദ്ദേഹം. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. സദ്ഗുണനായ പിതാവ്, രക്ഷാധികാരി, മനുഷ്യത്വത്തിന്റെ നേതാവ് എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്. അമീറിന്റെ മരണത്തിൽ കുവൈറ്റ് മന്ത്രിസഭ അനുശോചിച്ചു. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി.

ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികളും വഹിച്ചു.

സാംസ്കാരിക കേന്ദ്രമായ ദാർ അൽ അത്താർ അൽ ഇസ്‌ലാമിയയുടെ സ്ഥാപകനും ന്യൂയോർക്കിലെ മെട്രോപ്പൊലിറ്റൻ മ്യൂസിയം ബോർഡ് ഒഫ് ട്രസ്റ്റീസ് ഓണററി അംഗവുമാണ്. മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്.