drone

ചണ്ഡീഗഡ്: പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂരിലേക്ക് ഡ്രോണിൽ എത്തിച്ചതായി സംശയിക്കുന്ന 11 ഗ്രനേഡുകൾ സുരക്ഷാ സേന പിടിച്ചെടുത്തു. റാവൽപിണ്ടിയിലെ ഒരു ആയുധ നിർമ്മാണ ഫാക്ടറിയിൽ നിർമിച്ച ഗ്രനേഡുകളാണ് ഇതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

പ്ലാസ്റ്റിക് ബോക്‌സിൽ പായ്ക്ക് ചെയ്ത നിലയിലുള്ള എച്ച്.ജി.-84 സീരീസ് ഗ്രനേഡുകളാണ് പിടിച്ചെടുത്തതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

വലിയ തോക്കുകളും മറ്റും വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ പാകിസ്ഥാൻ ചൈനയിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്.