
ഗ്രേറ്റര്‍ നോയിഡ: പന്ത്രണ്ടു വയസുകാരനെ നാല് വര്‍ഷമായി പീഡിപ്പിച്ചു വന്ന പതിനാറുകാരന്‍ പിടിയില്‍. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി പന്ത്രണ്ടുകാരനെ കഴിഞ്ഞ നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. 12 വയസുകാരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പതിനാറുകാരനായ പ്രതി അയല്‍വാസിയാണ്. രണ്ട് പേരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒരേ ബസില്‍ തന്നെയായിരുന്നു സ്‌കൂളില്‍ പോകുന്നതും. ഇവരുടെ രക്ഷിതാക്കള്‍ കുടുംബ സുഹൃത്തുക്കളുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി പ്രതി 12 വയസുള്ള ആണ്‍കുട്ടിയെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. തുടര്‍ച്ചയായി പീഡനത്തിനിരയായ 12 വയസുകാരന്‍ വിഷാദത്തിനടമിപ്പെട്ടു. മറ്റുള്ളവരോട് സംസാരിക്കുന്നത് കുറയുകയും ചെയ്തു.
ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഇന്റര്‍നെറ്റിലൂടെ തിരഞ്ഞു കണ്ടെത്തിയ കുട്ടി കൗണ്‍സിലറോട് സംസാരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പ്രതികരിച്ച പൊലീസ് ഓഫീസര്‍ സൂജീത് ഉപാധ്യായ പതിനാറുകാരനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.