
പ്രപഞ്ച ശക്തിയായ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യനെയും നന്മ തിന്മകൾ തമ്മിൽ ഒരു മനുഷ്യ മനസിൽ നടക്കുന്ന സംഘർഷങ്ങൾ ഒരുപോലെ പ്രേക്ഷകരിലെത്തിക്കുന്ന മികച്ചൊരു ഹ്രസ്വചിത്രമാണ് നൂമെൻ. നന്മ തിന്മകളുടെ പാത തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന മനുഷ്യനെ ബാഹ്യശക്തികൾ സ്വാധീനിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രവൃത്തിയും ചിന്തയും വഴി പ്രേക്ഷകന് കഥാന്ത്യത്തെ കുറിച്ച് സ്വന്തം നിഗമനനത്തിൽ എത്തിച്ചേരാൻ അവസരമേകുന്ന തരം രചനാ ശൈലിയാണ് ഹ്രസ്വചിത്രത്തിന് സംവിധായകൻ കിരൺ പുല്ലാനൂർ സ്വീകരിച്ചിരിക്കുന്നത്.
പതിനൊന്ന് അന്താരാഷ്‌ട്ര ഹ്രസ്വചിത്ര ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു നൂമെൻ. കഥയും എഡിറ്റിംഗും സംവിധായകൻ കിരൺ പുനലൂരിന്റേതാണ്. തിരക്കഥ കൃതിക രമേശ്. സുബൈർ ലോഖണ്ഡ് വാല, അലിട്ടോ ഫെർണാണ്ടസ് എന്നിവർ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്ന ചിത്രം യൂട്യൂബിൽ ശ്രദ്ധയാകർഷിക്കുകയാണ്. യൂട്യൂബിൽ നൂമെൻ അവതരിപ്പിച്ചിരിക്കുന്നത് വിസ്‌മയ പ്രൊഡക്‌ഷൻസ് ആണ് .